പഹൽ ഗാം ഭീകരാക്രമണത്തിലെ സൂത്രധാരനെ സേന കൊലപ്പെടുത്തി

ജമ്മുകശ്മീർ : പഹൽ ഗാം കൂട്ടക്കൊലപാതക കേസിലെ മുഖ്യസൂത്രധാരൻ ലഷ്കർ ഈ തോയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ ഇന്ത്യൻ സേന കൊലപ്പെടുത്തി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തെന്നു സംശയിക്കുന്ന രണ്ട് തീവ്രവാദികളുടെ വീടുകൾ സ്ഫോടനത്തിലൂടെ സേന തകർത്തു.
രണ്ടുവർഷം മുമ്പ് പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറി കാശ്മീരിൽ എത്തിയ ഭീകരവാദികളുടെ വീടുകളാണ് സേന തകർത്തത്. തീവ്രവാദികളുടെ അടുത്ത ബന്ധുക്കളെ സുരക്ഷാ ഏജൻസികൾ പിടികൂടി ചോദ്യംചെയ്ത് വരികയാണ്.