ആര്യൻകാവ് : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാറിന്റെ നേതൃത്വത്തിൽ ആര്യൻകാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തെങ്കാശി – കായംകുളം കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരായ പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി കാഞ്ഞിപ്പുഴ കളപ്പെട്ടി വീട്ടിൽ മുബഷീർ (25) പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് മുണ്ടക്കുന്ന് മുള്ളത്തു വീട്ടിൽ പ്രാജോദ് (20) എന്നിവരെ പിടികൂടി. ഇവരുടെ പക്കൽ നിന്നും രണ്ടു ബാഗുകളിലായി 12.607 കിലോ കഞ്ചാവ് പിടികൂടി.
എക്സൈസ് ഇൻസ്പെക്ടർ പി ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ. മിനേഷ്യസ്, പ്രിവന്റിവ് ഓഫീസർ റ്റി. അജികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ഗോപകുമാർ, ആർ. നിധിൻ എന്നിവരുടെ സംഘമാണ് പ്രതികളെ
പിടികൂടിയത്. .