ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു .

കൊച്ചി : ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ബൈക്കിലെത്തിയ നാലംഗ സംഘമാണ് ശോഭാ സുരേന്ദ്രന്റെ വീടിനു മുന്നിൽ സ്ഫോടക വസ്തു എറിഞ്ഞതെന്ന് പോലീസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.
വീടിന് പുറത്ത് ഉഗ്രശബ്ദം കേട്ടതായി ശോഭാസുരേന്ദ്രനും സമീപവാസികളും പറഞ്ഞു. പ്രദേശത്തുനിന്ന് സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി നേതൃത്വവും, അന്വേഷണം കുറ്റമറ്റതായി നടത്തി ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി സമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ശോഭാ സുരേന്ദ്രനും പറഞ്ഞു.
ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും,സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.