ഷൈൻ ടോം ചാക്കോ,ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ, എന്നിവർ ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫീസിലെത്തി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനായി ശ്രീനാഥ് ഭാസി ഷൈന്‍ ടോം ചാക്കോ, മോഡൽ സൗമ്യ എന്നിവർ ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫീസിൽ ഹാജരായി. ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ഇരുവരും ചോദ്യം ചെയ്യലിനായി എത്തിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക .

മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് സെലിബ്രിറ്റികൾക്ക് വിൽപ്പന നടത്തിവന്ന തമിഴ്നാട് സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് സിനിമ മേഖലയിലുള്ളവരുടെ പേര് വിവരങ്ങൾ എക്സൈസിന് മുന്നിൽ വെളിപ്പെടുത്തിയത്. തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകുവാൻ
സിനിമാമേഖലയിലുള്ളവർക്ക് എക്സൈസ് നോട്ടീസ് നൽകിയത്.

കേസിന്റെ നാൾവഴി

ആലപ്പുഴ ഓമനപ്പുഴയിൽ രണ്ട്‌ കോടി വിലവരുന്ന മൂന്ന്‌ കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെയും സഹായിയും എക്സൈസ് പിടിയിലായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടാം ഭർത്താവിനെയും കുട്ടികളെയും അന്ന് എക്സൈസ് വെറുതെ വിട്ടെങ്കിലും. ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
തസ്ലീമയുടെ വാട്സ്ആപ്പ് പരിശോധിച്ചതിൽ രണ്ടാം ഭർത്താവായ സുൽത്താൻ അയച്ചു നൽകിയ ഹൈബ്രിഡ് കഞ്ചാവിന്റെ ഫോട്ടോസ് കണ്ടെത്തി തുടർന്ന് നടത്തിയ പരിശോധനയിൽ കേസിലെ മുഖ്യപ്രതി സുൽത്താൻ ആണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു, ഇയാളാണ് മലേഷ്യയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് തസ്ലീമയ്ക്ക് എത്തിച്ചു നൽകിയതെന്നും കണ്ടെത്തി.
വാട്സ്ആപ്പ് പരിശോധിച്ചതിൽ തസ്ലിമക്ക് സിനിമാ മേഖലയിലുള്ളവരുമായുള്ള അടുത്ത ബന്ധം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ബിഗ് ബോസ് താരം ജിൻഡോ ജോൺ , കൊച്ചിയും പാലക്കാടും കേന്ദ്രീകരിച്ച് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ ലഭിക്കുന്നത്.