കൊച്ചി : റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് 6.5 ഗ്രാം കഞ്ചാവ് ഹിൽ പാലസ് പോലീസ് പിടികൂടിയത്.
വേടൻ ഉൾപ്പെടെ ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. 9 ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്.
ലഹരി ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
യുവത്വങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച റാപ്പർ ആണ് ഇയാൾ. ലിംഗ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആരാധകരാണ് ഇയാളുടെ മ്യൂസിക് ഷോ കാണാനായി എത്തുന്നത്.
ലഹരി കൊണ്ടുണ്ടാകുന്ന വിപത്തിനെതിരെ മ്യൂസിക് പരിപാടിയിലൂടെ ആരാധകർക്ക് ബോധവൽക്കരണം നൽകിയിരുന്ന വ്യക്തിയായിരുന്നു ഇപ്പോൾ പിടിയിലായ റാപ്പർ വേടൻ. കഞ്ചാവ് ലഭിച്ചതിനെ കുറിച്ചും, എത്ര നാളായി ഉപയോഗിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.