ദില്ലി : പാകിസ്ഥാന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി. ലക്ഷ്യവും സമയവും രീതിയും കരസേനയ്ക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തലയോഗത്തിൽ ആണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. രാജ് നാഥ് സിംഗ് അനിൽ ചൗഹാൻ അജിത് ഡോവൽ എന്നിവരായിരുന്നു ഉന്നത തല യോഗത്തിൽ പങ്കെടുത്തത്.
ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആണ് പെഹൽഗാമിലെ ബൈസരനിൽ ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് – ടിആർഎഫ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.