കോഴിക്കോട് : നിരവധി ലഹരി കേസുകളിലെ പ്രതി പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചു. പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ബാബുവിനാണ് കുത്തേറ്റത്.
കണ്ണാഞ്ചേരി പയ്യാനക്കൽ സ്വദേശി അര്‍ജാസാണ് ബാബുവിനെ കുത്തിയത് . ഇയാൾ ഇന്ന് രാവിലെ സുമേഷ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ ആയിരുന്നു ആക്രമണം .
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തുള്ള ഇറച്ചിക്കടയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
മയക്കുമരുന്ന് വിപണനം ചെയ്ത കേസ് ഉൾപ്പെടെ നിരവധി ആക്രമണ കേസുകളിലെ പ്രതിയാണ് ആർജാസ് എന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു