തിരുവനന്തപുരം:ബിജെപി നേതാവ് വി വി രാജേഷി നെതിരെ പോസ്റ്റർ പതിപ്പിച്ചത് ബിജെപിക്കാർ. സംഭവത്തിൽ നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവർ മ്യൂസിയം പോലീസിന്റെ പിടിയിലായി.
വി വി രാജേഷ് ജില്ലാ പ്രസിഡണ്ട് ആയിരുന്ന സമയത്ത് പുറത്താക്കപ്പെട്ട നേതാവിന് ഒപ്പം ഉള്ളവരാണ് പിടിയിലായവർ.
പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് വി വി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിക്കാൻ ഇടയാക്കിയ കാരണമെന്ന് പോലീസ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫിസിനും പഴയ ഓഫിസിനും രാജേഷിന്‍റെ വീടിനു മുന്നിലും ആണ് വ്യാപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
വി.വി. രാജേഷിന്‍റെ അനധികൃത സ്വത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തുക,
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ രാജേഷിന് പുറത്താക്കുക എന്നിങ്ങനെയാണ് പോസ്റ്ററിൽ കുറിച്ചിരുന്നത്.