ആലപ്പുഴ : യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ മലക്കം മറിഞ്ഞ് എക്സൈസ്.യു.പ്രതിഭയുടെ മകനെ ഒഴിവാക്കി എക്സൈസ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഒന്നു മുതൽ മൂന്നു വരെയുള്ളവർ മാത്രമാണ് ഇടക്കാല റിപ്പോർട്ടിൽ പ്രതികളായിട്ടുള്ളത്. എംഎൽഎയുടെ മകൻ ഉൾപ്പെടെയുള്ള 9 പേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഇവർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ല എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
2027 ഡിസംബർ മാസത്തിലാണ് യു പ്രതിഭയുടെ മകൻ ഉൾപ്പെടെയുള്ള 12 പേരെ എക്സൈസ് പിടികൂടിയത്.മൂന്നു ഗ്രാം കഞ്ചാവും ഇവിരൽ നിന്ന് പിടികൂടിയിരുന്നു.
പ്രതിഭ എം എല്‍ എയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെ സ്ഥലം മാറ്റിയിരുന്നു. മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്.
സര്‍വീസില്‍ നിന്നു വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുന്‍പാണ് നടപടി.
Next Post