കൊല്ലം അറിയിപ്പുകൾ

⭕ അറിയിപ്പ്

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മെയ് അഞ്ച് മുതല്‍ ന്യൂറോ സര്‍ജറി വിഭാഗം ഒ.പി പ്രവര്‍ത്തനം ആരംഭിക്കും. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് സമയം.

⭕ ഹജ്ജ് വാക്‌സിനേഷന്‍

ജില്ലയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് തീര്‍ഥാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 30ന് സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലും മെയ് മൂന്നിന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും രാവിലെ 10 മുതല്‍ ഹജ്ജ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.