റേഷൻ കട, സാമൂഹിക ആഖാത പഠനം, സൗജന്യ പഠന കിറ്റ് അപേക്ഷകൾ ക്ഷണിച്ചു

⭕ സാമൂഹിക ആഘാത പഠനം; സോഷ്യോളജി പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാകുന്ന വിദഗ്ധ സമിതിയിലേക്ക് നിയമിക്കുന്നതിനായി സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുളള അപേക്ഷ മെയ് ഒമ്പതിനകം കൊല്ലം എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

⭕ റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

പത്തനാപുരം താലൂക്കിലെ പട്ടാഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ 1209269 ന്യായവില കടയ്ക്ക് പട്ടികജാതി വിഭാഗത്തില്‍നിന്ന് ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. കവറിന് പുറത്ത് എഫ്.പി.എസ് (റേഷന്‍കട) നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി മെയ് 28 ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2794818.

⭕ സൗജന്യ പഠന കിറ്റ്; അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കായി പഠന കിറ്റ് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ മെയ് ഒമ്പതിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2749334.

⭕ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

കഴക്കൂട്ടത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. https://csp.asapkerala.gov.in/courses/general-fitness-trainer ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 9495999693