കൊച്ചി : പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം. വേടൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധിയോടെ ജാമ്യം അനുവദിച്ചത് വനം വകുപ്പിന്റെ എതിർപ്പ് തള്ളിയാണ് കോടതി ജാമ്യം നൽകിയത്.മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് കൂടി പരിഗണിച്ചാണ് കോടതി തീരുമാനം.
ആരാധകൻ സമ്മാനിച്ച വസ്തു സ്വീകരിക്കുകയാണ് ഉണ്ടായതെന്നും പുലിപ്പല്ലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം വേടന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ദളിത് ആക്ടിവിസ്റ്റുകളും, ക്രൈസ്തവ മേലധ്യക്ഷന്മാരും, സാംസ്കാരിക നായകന്മാരും രംഗത്തെത്തിയിരുന്നു.