മെയ്ദിനത്തിലും പട്ടിണിയുമായി ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ

തിരുവനന്തപുരം: തൊഴിലാളി ദിനത്തിലും ആശ നശിച്ചു ആശ പ്രവർത്തകർ. അവകാശങ്ങൾ നേടിയെടുക്കാനായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരുടെ അനിശ്ചിതകാല സമരം 81 ദിവസത്തിലേക്ക് കടക്കുകയാണ്.
തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ നിന്ന് തങ്ങൾക്ക് അനുകൂലമായ നടപടികൾ ഒന്നും തന്നെ ഉണ്ടാകാത്തത്തിനാൽ തൊഴിലാളികളുടെ അവകാശ സംരക്ഷണ ദിനമായി ആചരിക്കുന്ന മെയ്ദിനത്തിൽ പുതിയ സമരമുറകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ആശ പ്രവർത്തകർ.
പലതരത്തില്‍ സമരത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് നടത്തുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ ന്യായമായ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഏക ലക്ഷ്യത്തില്‍ ശക്തമായ സമരവുമായി തന്നെ മുന്നോട്ടു പോകുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.