തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിൽ ബോംബ് ഭീഷണി.കോൺസുലേറ്റിന്റെ ഔദ്യോഗിക മെയിലിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് മാത്രം നഗരത്തിൽ അഞ്ചിടത്താണ് ബോംബ് ഭീഷണി ഉണ്ടായത്.
ഡോഗ് സ്കോഡും പോലീസും കോൺസുലേറ്റിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശം അയച്ചവരെ ഉടൻ കണ്ടുപിടിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.