മെഡിക്കൽ കോളജിലെ തീപിടുത്തം ; മരണത്തിൽ ദുരൂഹത

കോഴിക്കോട്:മെഡിക്കൽ കോളേജിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്.
ഇന്നലെ മെഡിക്കൽ കോളേജിൽ നാലുപേർ മരിക്കാനിടയായ സംഭവം തീപിടുത്തത്തിൽ ഉണ്ടായ പുക ശ്വസിച്ചെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം. അപകടത്തിനുശേഷം ഹോസ്പിറ്റൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും നിരത്തരവാദപരമായ സമീപനം ആണ് ഉണ്ടായതെന്നും കോൺഗ്രസ് ആരോപിച്ചു. ഇന്നലെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അടിയന്തരമായി താൽക്കാലിക കാഷ്വാലിറ്റി സജ്ജീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
അതേസമയം മരിച്ചവരിൽ രണ്ടുപേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോസ്റ്റുമോർട്ടം.

ഏഴുനിലകളായുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് കൂടുതൽ ദുരന്തം ഒഴിവായത്. 5 നിലകളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും.