കണ്ണൂർ : വിവാഹദിവസം ഭർത്യവീട്ടില്‍ നിന്നും നവ വധുവിന്റെ 30 പവൻ കവർന്നു. കണ്ണൂർ കരിവെള്ളൂരില്‍ ആണ് സംഭവം. കൊല്ലം സ്വദേശി ആർച്ച എസ്. സുധിയുടെ സ്വർണമാണ് മോഷണം പോയത്.
മേയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത്.
വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.