എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് സന്‍സദ് രത്ന അവാര്‍ഡ്

കൊല്ലം : മികച്ച പാര്‍ലമെന്‍ററിയനുളള 2025 ലെ സന്‍സദ് രത്ന അവാര്‍ഡ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക്.
തുടർച്ചയായ മൂന്ന് ലോക്‌സഭകളിലെ ബഡ്ജറ്റ് സമ്മേളനം ഉള്‍പ്പെടെയുളള  മൊത്തത്തിലുളള പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. നേരത്തേ മൂന്നുതവണ എൻ കെ പ്രേമചന്ദ്രൻ എം.പിക്ക് സൻസദ്‌ രത്ന പുരസ്കാരം ലഭിച്ചിരുന്നു.
കാബിനറ്റ് മന്ത്രിയുടെ പദവിയുളള ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് ജി. അഹീര്‍ ചെയര്‍മാനായുളള ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം സ്ഥാപക രക്ഷാധികാരിയായിരുന്ന പ്രൈം പോയിന്‍റ് ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്.