തലമുടി വെച്ചുപിടിപ്പിച്ച യുവാവിന്റെ തലയോട്ടി പഴുത്തു ; കേസെടുത്തു പോലീസ്

കൊച്ചി : തലമുടി വച്ചുപിടിപ്പിച്ചയാളുടെ തലയോട്ടി പഴുത്ത് ഗുരുതരാവസ്ഥയിൽ ആയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ചെറായി സ്വദേശി എസ് സനലിനാണ് ദുരനുഭവം ഉണ്ടായത്.
കടവന്ത്രയിലെ ഇൻസൈറ്റ് ഡെർമ്മ ക്ലിനിക്കിലെ ഡോക്ടർ ശരത് കുമാറിനെതിരെയാണ് മൂന്നുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ആന്ധ്ര സ്വദേശിയായ ശരത് കുമാറിന്റെ എംബിബിഎസ് ഡിഗ്രിയെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
തലമുടി വച്ചുപിടിപ്പിക്കുന്നതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം സുനിലിന് 13 ശസ്ത്രക്രിയകളാണ് വേണ്ടിവന്നത്.
അതേസമയം പരാതി ഉന്നയിച്ച സമയത്ത് പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
പരാതി നൽകി രണ്ടാഴ്ചയ്ക്കുശേഷമാണ് കേസടുത്തത്. ശസ്ത്രക്രിയ നടത്തിയ കൊച്ചി കടവന്ത്രയിലെ ഹോസ്പിറ്റൽ പൂട്ടിയ നിലയിലാണ്.