തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

മലപ്പുറം:വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കൊടുവള്ളി സ്വദേശി അന്നൂസ് റോഷനെയാണ് മലപ്പുറം കൊണ്ടോട്ടിയിൽ കണ്ടെത്തിയത്.
അഞ്ചുദിവസം മുമ്പ് ആയുധങ്ങളുായി വീട്ടിലെത്തിയ ഒരു സംഘം കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്ത് ജോലി ചെയ്യുന്ന അന്നൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ നിഗമനം.
‘KL 65 L 8306’ എന്ന നമ്പറിലുള്ള കാറിലാണ് പ്രതികൾ കടന്നത്. അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. കാറിൽ പ്രതികൾ പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഘത്തിലെ രണ്ട് പേർ മുൻപ് വീട്ടിൽ വന്നിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നു. കൊടുവള്ളി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയാണ് അന്നൂസിനെ മലപ്പുറത്തുനിന്ന് കണ്ടെത്തിയത്. മലപ്പുറം പോലീസ് ഇന്ന് ഉച്ചയോടെ അനുസിനെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ എത്തിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.