കൊല്ലം നഗരത്തിൽ 64 പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ, കൊല്ലം ജില്ലാ പോലീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെയ് മാസം 31ന് റിട്ടയർ ചെയ്യുന്ന 64 പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. ക്രൈം ബ്രാഞ്ച് എസ്. പി എസ്. സുരേഷ്‌കുമാർ ഡി. വൈ.എസ്. പി. ജോൺസൺ, 3 ഐ.എസ്.എച്ച്. ഒ. മാർ 57 സബ് ഇൻസ്പെക്ടർമാർ 5 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ ഇരട്ടകളായ 2 എസ്.ഐ. മാർ ഉൾപ്പെടെയുള്ള 64 ഉദ്യോഗസ്ഥർക്കാണ് യാത്രയയപ്പ് നൽകിയത്.

കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന യോഗം കൊല്ലം മേയർ ഹണിബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് മുഖ്യാതിഥിയായിരുന്നു . കെ പി ഒ എ ജില്ലാ പ്രസിഡന്റ്‌ എൽ അനിൽകുമാർ അധ്യക്ഷനായി യോഗത്തിൽ സിറ്റി ക്രൈം ബ്രാഞ്ച്
എ.സി.പി ബിനു ശ്രീധർ പോലീസ് സൊസൈറ്റി സെക്രട്ടറി എസ്. ആർ. ഷിനോദാസ് കെപി ഒ എ ജില്ലാ സെക്രട്ടറി ജിജു സി നായർ കെ പി എ ജില്ലാ പ്രസിഡന്റ്‌ എൽ. വിജയൻ എന്നിവർ ആശംസകൾ നേർന്നു.