കപ്പൽ അപകടത്തിൽപ്പെട്ടു; അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ വീണു

കൊച്ചി : അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടയ്നർ കടലിൽ വീണു.രാസവസ്തുക്കൾ അടങ്ങിയ 8 കണ്ടെയ്നറുകൾ ആണ് കടലിൽ വീണത്.
വിഴിഞ്ഞത്തുനിന്ന് കൊച്ചി തീരത്തേക്ക് പോയ എംഎസ്സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കൊച്ചിയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.
കപ്പലിൽ ഉണ്ടായിരുന്ന 24 ക്രൂ അംഗങ്ങളിൽ 21 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടയ്നറുകൾ വടക്കൻ കേരളത്തിന്റെ തീരത്ത് അടിയാനാണ് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കണ്ടെയനർ കണ്ടാൽ അടുത്തു പോകാതെ ഉടൻ പോലീസിനെയോ, ദുരന്തനിവാരണ അതോറിറ്റിയെയോ, കോസ്റ്റ് ഗാർഡിനെയോ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.