കൊട്ടാരക്കര : കെഎസ്ആർടിസി യൂണിറ്റിൽ വരാൻ പോകുന്ന റഫറണ്ടത്തിൻ്റെ ഭാഗമായി
ട്രാൻസ് പോർട്ട് എംപ്ലോയീസ് യൂണിയൻ(എഐടിയുസി) പണിത ബൂത്ത് ഓഫീസ് കഴിഞ്ഞദിവസം തകർത്തിൽ കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ചിട്ടയായും സമാധാനപരമായും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി ജീവനക്കാരുടെ ഇടയിൽ മുന്നേറികൊണ്ടിരിക്കുന്ന എഐടിയുസി യുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായവരാണ് ആക്രമണത്തിന് പിന്നില്ലെന്ന് യൂണിറ്റ് പ്രസിഡൻ്റ് ബി അനിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി വി ചന്ദ്രമോഹൻ ജില്ലാട്രഷറർ എം രാജു, ജില്ലാ വൈസ് കല്ലട പി സോമൻ ജി.എസ് രാജീവ് എന്നിവർ .സംസാരിച്ചു.