കൊല്ലം: സമുദ്രതീരത്ത് കപ്പൽ മുങ്ങിയതിനെ തുടർന്ന് മത്സ്യതൊഴിലാളികൾക്കും കേരളത്തിലെ ജനങ്ങൾക്കും ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. കപ്പൽ മുങ്ങി കണ്ടെയ്നറുകൾ കടലിൽ വീണുണ്ടാകുന്ന ദോഷങ്ങളെ സംബന്ധിച്ചുള്ള ഭീഷണിയിലും ആശങ്കയിലുമാണ് ജനങ്ങൾ. കണ്ടെയ്നറുകളിലുള്ള സാധനങ്ങളെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട കമ്പനിക്ക് വ്യക്തമായ ധാരണയുണ്ട്. കണ്ടെയ്നറുകൾക്കുള്ളിൽ എന്താണെന്നുള്ളത് കമ്പനിയുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നതിനും ജനങ്ങളെ ബോധ്യപ്പെടുത്തി ആശങ്കകൾ അകറ്റുവാനും സർക്കാർ തയ്യാറാകണം. കണ്ടെയ്നറുകൾക്കുള്ളിലെ സാധനം ഏതെങ്കിലും തരത്തിൽ മത്സ്യ സമ്പത്തിനോ , ജീവജാലങ്ങൾക്കോ തീരദേശവാസികൾക്കോ അപകടം ഉണ്ടാക്കുന്നതാണെങ്കിൽ അതിനെ പ്രതിരോധിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. അപകടകരമായ ഏതെങ്കിലും സാധനങ്ങൾ
കണ്ടെയ്നറുകൾക്കുള്ളിൽ ഉണ്ടെങ്കിൽ അതിനെ പ്രതിരോധിക്കുവാൻ
സർക്കാർ നടപടി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടികൾ ജനങ്ങളെ അറിയിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
Prev Post