കാസർഗോഡ് : മഞ്ചേശ്വരത്ത് കടുത്ത മഴയിൽ മജ് വെയിൽ മുകളി റോഡ് പൂർണ്ണമായി തകർന്നു. റോഡിൽ ഉണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയി. പ്രദേശത്തെ 15 ഓളം വീടുകളിൽ വെള്ളം കയറി.
കഴിഞ്ഞദിവസം രാത്രിയിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുമായിരുന്നു ശക്തമായ മഴയിൽ ഒലിച്ചു പോയത്. യാത്രക്കാർ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കൃഷിയിടത്തിലേക്കാണ് വാഹനങ്ങൾ ഒഴുകി പോയത്. കൃഷിസ്ഥലവും പ്രദേശവും പൂർണ്ണമായും വെള്ളത്താൽ മുങ്ങിയ നിലയിലാണ്. പ്രദേശവാസികൾ വാഹനങ്ങൾ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.പ്രദേശത്ത് ആദ്യമായാണ് ഇതേ രീതിയിൽ വെള്ളം കയറുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.