ശാസ്താംകോട്ട:ശക്തമായ മഴയിൽ മൈനാഗപ്പള്ളിയിൽ രണ്ടു നിലകളുള്ള കട ഇടിഞ്ഞു താഴ്ന്നു.ഡെക്കറേഷൻസ് ബിസിനസ് നടത്തുന്ന മൈനാഗപ്പളളി മുക്കിൽ സിയാദിൻ്റെ പന്തലും വാടക സാധനങ്ങളും സൂക്ഷിച്ചിരുന്ന കടയാണ് മഴയിൽ ഇടിഞ്ഞു താഴന്നത്. ഇന്ന്
ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
കടപ്പ പതിനെട്ടാം വാർഡ് സ്വദേശി മുരളീധരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള തൈക്കാവ് മുക്കിലെ കടയാണ് നിലംപതിച്ചത്. ഈ കട വടകയ്ക്ക് എടുത്താണ് സിയാദ് ഇവൻ്റ്മാനേജ്മെൻ്റ് വർക്കിനുള്ള സാധനങ്ങളെല്ലാം സൂക്ഷിച്ചിരുന്നത്. പല സ്ഥലങ്ങളിലായി വാടകയ്ക്ക് കൊണ്ടു പോയിരുന്ന സാധനങ്ങൾ അടുത്ത ദിവസങ്ങളിലാണ് തിരികെ എത്തിച്ച് കടയിൽ സൂക്ഷിച്ചത്. സാധനങ്ങൾ ഉൾപ്പെടെ ഭൂമിക്കടിയിൽ താഴ്ന്നു പോയി.25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സിയാദ് പറയുന്നു.