12 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.

കൊല്ലം: നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. വടക്കേവിള കല്ലുംതാഴം അനുഗ്രഹ നഗർ 95 തടവിള വീട്ടിൽ സനോജ് (29) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
വേനൽ അവധി കഴിഞ്ഞ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് മുൻപായി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി പരിധിയിൽ ലഹരി പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.അതിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ പോലീസ് പെയിനുംമൂട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാറിൽ കടത്തിക്കൊണ്ടുവന്ന ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 12 ചാക്ക് നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിയത് കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ രണദേവൻ സിവിൽ പോലീസ് ഓഫീസർമാരായ സുധീന്ദ്രൻ, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉൽപ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയത്.