നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

കോഴിക്കോട് : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
അഡ്വക്കേറ്റ് മോഹൻ ജോർജ് ആണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 35 വർഷമായി നിലമ്പൂരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിവരികയാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ മോഹൻ ജോർജ് നിലമ്പൂരിലെ മുൻ കേരള കോൺഗ്രസ് നേതാവാണ്.മന്ന് മുന്നണികളും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ഗോദയിൽ ആവേശ തിരമാല അലയടിച്ചിട്ടുണ്ട്.