12–ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ ജെ.എം.എ ആദരിച്ചു

തിരുവനന്തപുരം : ഐസിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റ്റി. സൂര്യനാരായണനെ ജെ.എം.എ ആദരിച്ചു. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ബി. ത്രിലോചനൻ്റെയും സ്വപ്നത്തിൻ്റെയും മകനാണ് സൂര്യനാരായണൻ.
ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ സംസ്ഥാന ട്രഷർ ജോസഫ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് കുമാർ എന്നിവർ സൂര്യനാരായണന്റെ വീട്ടിൽ എത്തി മൊമെൻ്റോ നൽകിയാണ് ആദരിച്ചത്.