തലസ്ഥാനത്ത് കലൈജ്ഞർ കരുണാനിധി ജൻമദിനാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് തമിഴ്നാട് മുൻമുഖ്യമന്ത്രി മുത്തുവേൽ കരുണാനിധിയുടെ നൂറാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് പുതുക്കോട്ടെ മുരുകേശൻ ഉത്ഘാടനം ചെയ്തു

തമിഴ്രാഷ്ട്രീയത്തിലും സിനിമയിലും സാഹിത്യത്തിലും തന്റേതായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട്, കല കൊണ്ട് തമിഴകം അടക്കിവാണ കരുണാനിധി 1969 നും 2011 നും ഇടയിൽ അഞ്ച് തവണകളിലായി ഏകദേശം രണ്ട് പതിറ്റാണ്ടോളം തമിഴ്‌നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
അഞ്ചുതവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും റെക്കോഡ് ഭൂരിപക്ഷത്തിന്റെ കനമുണ്ടായിരുന്നു കലൈഞ്ജർ കരുണാനിധിയുടെ സ്ഥാനാർഥിത്വത്തിന്.
6,863 ദിവസം തുടർച്ചയായി തമിഴ്‌നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. പത്ത് തവണ ദ്രാവിഡ മുന്നേറ്റ കഴകം രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റുമായിരുന്നു.
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ പുതുകോട്ടെ മുരുകേശനോടൊപ്പം നിരവധി നേതാക്കളും അനുയായികളും പങ്കെടുത്തു