ഹണി ട്രാപ്പിലെ മുഖ്യപ്രതി പിടിയിൽ

കൊച്ചി : ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണാഭരങ്ങളും അപഹരിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ.അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുന്റെ ഭാര്യ ധന്യ (37) ആണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്ന.2022 മാർച്ച് മാസം മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.ഏപ്രിൽ മൂന്നിനാണ് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്‌നചിത്രങ്ങൾ എടുക്കുകയും ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരനിൽ നിന്നും 60 ലക്ഷം രൂപയും 61 പവൻ സ്വർണവും അപഹരിക്കുകയായിരുന്നു.

പ്രധാന പ്രതിയായ ധന്യ ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങുന്നതിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി ജാമ്യത്തിൽ വിട്ടു.