ലഹരി സംഘം പോലീസിന് നേരെ കല്ലെറിഞ്ഞു രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരം : ലഹരി ഉപയോഗിച്ച് പരസ്പരം ആക്രമണം നടത്തിയവരെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലേറ്. കല്ലേറിൽ നേമം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണിന് പരിക്കേറ്റു.
കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിലാണ് ലഹരി സംഘങ്ങൾ ഏറ്റുമുട്ടിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമം നടത്തിയ പ്രദേശവാസികളായ കിരൺ (31) മിഥുൻ (25) വിഷ്ണു, (35) എന്നിവരെ പൊലീസ് പിടികൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു.
പത്ത് പേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ച ശേഷം രണ്ട് മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് സംഘത്തെ പിടികൂടിയത്. കിരണും മിഥുനും നേമം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടവരാണ്.