സേലം : ഷൈൻ ടോം ചാക്കോ കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പിതാവ് മരണപ്പെട്ടു. സേലത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ഷൈനും, സഹോദരനും, മാതാവിനും, ഡ്രൈവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റവരെ ധർമ്മപുരിയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഷൈൻ ടോം ചാക്കോയെ ബാംഗ്ലൂരിലെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്ന വഴി സേലത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ട്രാക്ക് തെറ്റി വന്ന വാഹനം ഇവരുടെ വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന ഷൈൻ ടോം ചാക്കോയുടെ കൈക്ക് ഗുരുതര പരിക്കേറ്റുണ്ട്.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.