കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കായംകുളം:  കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് 2 ലക്ഷം രൂപയുടെ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ . ആസാം സ്വദേശിയായ റിയാജുൽ ഇസ്ലാം ആണ് പിടിയിലായത്.കായംകുളം ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.
അന്യസംസ്ഥാനത്തുനിന്ന്  കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് പിടിയിലായ റിയാജൂൽ എന്ന് പോലീസ് പറഞ്ഞു.  പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.