ജന്മദിനത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം 

കൊല്ലം : ബൈക്കിന് കുറുകെ നായ ചാടി പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. അനുപ് വരദരാജൻ ആണ് മരിച്ചത്.  ഒപ്പമുണ്ടായിരുന്നു സുഹൃത്ത് ജിത്തു കൃഷ്ണനും അപകടത്തിൽ പരിക്കേറ്റു.
കഴിഞ്ഞദിവസം രാത്രി അനൂപിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് സുഹൃത്തുമായി കൊല്ലത്തേക്ക് ജ്യൂസ് കുടിക്കാൻ വരുന്ന വഴിയിലായിരുന്നു  നായ കുറുകെ ചാടി അപകടം ഉണ്ടായത്.
പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആറുമാസത്തിന് മുൻപായിരുന്നു അനൂപ്  പോലീസ് സർവീസിൽ പ്രവേശിച്ചത്.