തൃശ്ശൂരിലെ ഇരട്ടക്കൊലപാത കേസിലെ പ്രതി മരിച്ച നിലയിൽ

തൃശൂർ :അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പ്രേം കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്താരഖണ്ഡിലെ കേദാർനാഥിലാണ് മൃതദേഹം കണ്ടെത്തിയത്.പ്രതി ആത്മഹത്യ ചെയ്ത‌താകമെന്നാണ് പൊലീസ് നിഗമനം. തൃശൂർ പടിയൂരിൽ പഞ്ചായത്തോഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മണി (74) മകൾ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2019 ൽ ഇയാൾ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രേഖയെ വിവാഹം ചെയ്തത്.തന്റെ്റെ ആദ്യഭാര്യ അപകടത്തിൽ മരിച്ച് പോയെന്നാണ് ഇയാൾ രേഖയോട് പറഞ്ഞിരുന്നത്.