നിലമ്പൂരിൽ വീണ്ടും പെട്ടി പരിശോധന; ഷാഫി പറമ്പിൽ രാഹുൽ മാങ്കോട്ടത്തിൽ എന്നിവരുടെ പെട്ടികൾ പരിശോധിച്ചു

കോഴിക്കോട് : പാലക്കാടിന് പിന്നാലെ നിലമ്പൂരിലും പെട്ടി പരിശോധന. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, വടകര എംപി ഷാഫി പറമ്പിൽ എന്നിവരുടെ പെട്ടികളാണ് കഴിഞ്ഞദിവസം പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ നിലമ്പൂരിലെ വടപുറത്ത് വെച്ചായിരുന്നു പരിശോധന. ഇവർ സഞ്ചരിച്ച വാഹനം നടുറോഡിൽ തടഞ്ഞായിരുന്നു പോലീസിന്റെ പരിശോധന. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. പോലീസ് ഉദ്യോഗസ്ഥരോട് രാഹുൽമാങ്കൂട്ടത്തിൽ കയർത്തു.
സിപിഎം ഭരണകൂടത്തിന് വേണ്ടി വേഷം കെട്ടേണ്ടന്ന് പരിശോധനയ്ക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചുകൊണ്ട് ഇരുവരും പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ പെട്ടി പരിശോധന സിപിഎമ്മിന്റെ അധികാര ദുർവിനിയോഗം ആണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. നേതാക്കളെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.