മലപ്പുറം : നിലമ്പൂർ വാഹന പരിശോധന കേസിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ സ്വദേശി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പരാതിയിൽ ആണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൾക്കർ കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.
കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ നേതാക്കളായ ഷാഫി പറമ്പിൽ എം.പി.യും രാഹുൽ മാങ്കൂറ്റത്തിൽ എം.എൽ.എ.യും സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് നിലമ്പൂർ വടപുറത്ത് വെച്ചായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ പെട്ടി പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്തകങ്ങളും പെട്ടിയിലുണ്ടായിരുന്നത്.
തങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് പരിശോധിക്കുന്നു എന്ന് ആരോപിച്ച് പൊലീസിനോട് രൂക്ഷമായ ഭാഷയിലാണ് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പ്രതികരിച്ചത്.
Next Post