കണ്ണൂർ : കണ്ണൂരിൽ ഭീതി പരത്തി തെരുവ് നായ ആക്രമണം തുടരുന്നു .
ഇന്ന് രാവിലെ 16 പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നും ഇന്നലെയും ആയി 72 പേര് കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കുട്ടികൾ, പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൂട്ടമായി എത്തിയാണ് ആക്രമിച്ചതെന്ന് കടിയേറ്റവർ പറഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം തുടങ്ങിയത്. ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. നടക്കുന്നവരെ നായ പിന്തുടർന്ന് കടിക്കുകയായിരുന്നു.ഇവർക്കുള്ള വാക്സിൻ ഉൾപ്പെടെയുള്ള ചികിത്സ ജില്ലാ ആശുപത്രിയിൽ നിന്നാണ് നൽകിയത് . വാക്സിനോട് അലർജി കാണിച്ച രണ്ട് പേരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിച്ചതായും അധികൃതർ അറിയിച്ചു. പലരും കൈയ്യിലുള്ള കുടകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മേയർ പറഞ്ഞത്.
നായകൾ അക്രമകാരികൾ ആണെന്ന് ആളുകളെ കടിക്കുന്ന ഘട്ടത്തിൽ മാത്രമാണ് അറിയാൻ കഴിഞ്ഞതെന്ന് മേയർ മുസ്ളീഹ് മഠത്തിൽ പറഞ്ഞു. നായകളെ പിടികൂടാൻ ആളെ വിളിച്ചു വരുത്തിയിട്ടുണ്ട്. അല്ലാതെ നിരീക്ഷിക്കാനോ പിടികൂടാനോ നിലവിൽ സംവിധാനമില്ലന്നും മേയർ അറിയിച്ചു