പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതു ശൗചാലയം അല്ല

കൊച്ചി :പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുശൗചാലയമല്ല.  ശൗചാലയം പമ്പിലെ ഉപഭോക്താക്കൾക്ക് മാത്രമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുശൗചാലയമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ  പെട്രോളിയം വ്യാപാരികൾ സമർപ്പിച്ച
ഹർജിയിൽ ആണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പമ്പുകൾക്ക് നിർദ്ദേശം നൽകുന്നതിനും വിലക്ക് ഏർപ്പെടുത്തി കൊണ്ട് സർക്കാർ നിർദേശം ഹൈക്കോടതി തള്ളി.
സർക്കാരിന്റെ ഉൾപ്പെടെ വിശദമായ വാദം കേട്ടതിനുശേഷം ആയിരിക്കും അന്തിമ വിധി.