ട്രാൻസ്ജെൻഡേഴ്സും പൊലീസും തമ്മിൽ സംഘർഷം; സി. ഐ യ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു

കൊല്ലം : കൊട്ടാരക്കരയിൽ ട്രാൻസ്ജെൻഡേഴ്സും പൊലീസും തമ്മിൽ നടന്ന സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. കൊട്ടാരക്കര സി.ഐ ജയകൃഷ്ണൻ ഉൾപ്പെടെ 10 പൊലീസുകാർക്കും 15 ട്രാൻസ്ജെൻഡേഴ്സിനും പരിക്കേറ്റു.
എസ്പി ഓഫീസ് മാർച്ചിനിടെ റോഡ് ഉപരോധിച്ചത് തടയാൻ ശ്രമിച്ചതിനിടയായിരുന്നു സോഡാ കുപ്പി, കല്ല് തടിക്കഷണം എന്നിവ ഉപയോഗിച്ച് പോലീസിന് നേരെ ആക്രമണം നടത്തിയത്
സംഭവത്തിൽ ഇരുപതോളം ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുവർഷം മുമ്പ് ട്രാൻസ്ജെൻഡേഴ്സിനെതിരെ കൊട്ടാരക്കര പൊലീസ് കേസ് എടുത്തിരുന്നു. ഇതിൽ സമൻസ് വന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.