കൊല്ലം∙ ജില്ലാ കോടതികൾ ഉൾപ്പെടുന്ന കലക്ടറേറ്റ് സമുച്ചയത്തിൽ പാർക്കിങ്ങിൻ്റെ പേരിലുണ്ടായ സംഘർഷത്തിൽ റിമാൻഡിലായ പള്ളിക്കൽ സ്വദേശി സിദ്ദീഖ്, കടയ്ക്കൽ സ്വദേശി ഷെമീന എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. തങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാവുന്നില്ലെന്ന് ജയിൽ സൂപ്രണ്ടിനു ഇവർ ലീഗൽ സർവീസസ് അതോറിറ്റി വഴി അപേക്ഷ നൽകിയിരുന്നു. ജയിൽ സൂപ്രണ്ട് മജിസ്‌ട്രേറ്റിനു റിപ്പോർട്ട് പ്രകാരമാണ് വൈകിട്ട് ഏഴോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്. അടുത്ത ദിവസത്തിനുള്ളിൽ സാധാരണ ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിക്കണമെന്നും മജിസ്ട്രേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.