കാർ യാത്രികനെ പാമ്പ് കടിച്ചു ; വിഷപ്പാമ്പാണ് കടിച്ചത്

കോഴിക്കോട് :  കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. നിരവിൽപ്പുഴ സ്വദേശി രാജീവനാണ് പാമ്പുകടിയേറ്റത്.  കുറ്റ്യാടി ചുരത്തിൽ വച്ചാണ് പാമ്പുകടിയേറ്റത്.

വടകരയിൽ പോയിട്ട് സുഹൃത്തുമായി  തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കാറിനകത്ത്  കടന്നുപറ്റിയ  വിഷമുള്ള പാമ്പാണ് രാജീവിനെ കടിച്ചത്.  തുടർന്ന് രാജീവനെ  മറ്റൊരു വാഹനത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. 
സ്‌നേക് റെസ്ക്യൂ അംഗം സുരേന്ദ്രൻ എത്തിയാണ് ഡോറിന്റെ ബീഡിംഗിനുള്ളിൽ ഇരുന്ന പാമ്പിനെ പുറത്തെടുത്തത്.