നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തേരോട്ടം തുടങ്ങി യുഡിഎഫ്

മലപ്പുറം∙ നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ വ്യക്തമായ ലീഡുമായി യുഡിഎഫ്.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെക്കാൾ 2376 വോട്ടിന് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.
തപാൽ വോട്ടിലും ആദ്യ റൗണ്ടിലും രണ്ടാം റൗണ്ടിലും വ്യക്തമായ ലീഡ് നിലനിർത്തി തന്നെയാണ് ആര്യടൻ ഷൗക്കത്ത് മുന്നേറുന്നത്.
യുഡിഎഫിന്റെ നിയന്ത്രണത്തിൽ പഞ്ചായത്ത് ഭരിക്കുന്ന വഴിക്കടവിലെ
ബൂത്തുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

ആദ്യ സൂചികയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 12700 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് 10500 വോട്ടുകളും അൻവർ 5866 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 2848 വോട്ടും നേടി.
ഷൗക്കത്ത് ആദ്യം ലീഡ് നേടിയതോടെ യുഡിഎഫ് പ്രവർത്തകർ പതാകകളുമായി ആഹ്ലാദ പ്രകടനം നടത്തി.