നോർക്ക നെയിം പദ്ധതി: തൊഴിലുടമകൾക്ക് ശമ്പളവിഹിതത്തിന് രജിസ്റ്റര്‍ ചെയ്യാം

കൊല്ലം : പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് പദ്ധതിപ്രകാരം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. ഈ പദ്ധതി ആരംഭിച്ച 2024 ഒക്ടോബറിനു ശേഷം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴലുടമകൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ www.norkaroots.org രജിസ്റ്റർ ചെയ്യണം.
ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴിൽ ഉടമകൾക്കാണ് ശമ്പളവിഹിതത്തിന് (വേജ് കോമ്പൻസേഷന്) അർഹത. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും 0471-2770523 ഫോൺ നമ്പറിൽ ബന്ധപ്പെടണം