പരവൂർ: എസ്എൻവിജിഎച്ച് എസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സമുചിതമായി ആഘോഷിച്ചു. വിന്നി ബാബു( സഖി ഒൺ സ്റ്റോപ്പ് സെന്റർ വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്മെന്റ്, സൈക്കോ സോഷ്യൽ കൗൺസിലർ) ലഹരി വിരുദ്ധ ദിന ഉദ്ഘാടനം ചെയ്തുകൊണ്ട് പോക്സോ, ലഹരിയുടെ ദുരുപയോഗം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ എടുത്തു. എസ്പിസി കേഡറ്റുകൾ മറ്റു കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.തുടർന്ന് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം,പ്രസംഗം,മനുഷ്യചങ്ങല,മൈം, സംഘ ഗാനം, പോസ്റ്റർ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു.
പ്രഥമാധ്യാപിക പ്രീത എസ്, അധ്യാപികമാരായ കർമ്മരാജേന്ദ്രൻ,സരിഗ. എസ്. ഉണ്ണിത്താൻ, ശ്രീതു പി ആർ എന്നിവർ ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സ്വാതി എസ് കൃതജ്ഞത രേഖപ്പെടുത്തി.