വായനാദിനാചരണം വ്യത്യസ്തമാക്കി എസ്പിസി കേഡറ്റുകൾ

കൊട്ടിയം : വായനാ ദിനാചരണം വ്യത്യസ്തമാക്കി വെള്ളമണൽ സ്കൂളിലെ എസ് പി സി കേഡറ്റുകൾ. സാധാരണയായി സ്കൂളിൽ നടന്നു വരാറുള്ള പഠന പ്രവർത്തനങ്ങൾക്ക് പുറമേയായി തൊട്ടടുത്തുള്ള ഗവൺമെന്റ് ന്യൂ എൽപിഎസ് ഇരവിപുരം സ്കൂളിലെ കുരുന്നുകൾക്ക് വായനദിന ക്വിസ്സിന്റെ പുതിയ അനുഭവങ്ങൾ നൽകി സ്കൂളിലെ കുട്ടി പോലീസ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ക്വിസ് മത്സരം ഗവൺമെൻറ് ന്യൂ എൽപിഎസ് ഇരവിപുരം സ്കൂളിലെ ഹെഡ്മിസ്ട്രസ് ഐഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.
സീനിയർ എസ് പി സി കേഡറ്റ് അമർജിത് സൂര്യ ക്വിസ് മാസ്റ്ററായി. സീനിയർ കേഡറ്റുമാരായ ശ്രീറാം അഭിരാമി ബെറ്റ്സി എന്നിവർ ആവശ്യമായ പിന്തുണ ഉറപ്പാക്കി. മത്സരത്തിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സുഹറ ഫാത്തിമ ഒന്നാം സ്ഥാനവും അതേ ക്ലാസിലെ തന്നെ വിദ്യാർത്ഥിയായ അർജുൻ രാംനാദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

തുടർന്ന് നടന്ന മീറ്റിംഗിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയ നീതു വെള്ളമണൽ സ്കൂളിലെ മലയാളം അധ്യാപകനും ലൈബ്രറേറിയനുമായ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു