‘വേടൻ’ പേര് ഉപയോഗിക്കുന്നതിൽ ഹിരൻ ദാസ് മുരളിക്ക് നോട്ടീസ്

കൊല്ലം : വേടൻ എന്ന പേരിൽ റാപ്പ് സഗീത പരിപാടി നടത്തുന്ന ഗായകൻ ഹിരൺദാസ് മുരളിയ്ക്കു നോട്ടീസ് അയച്ച് കൊല്ലത്തെ മുൻസിഫ് കോടതി. വേടൻ എന്ന പേര് ഉപയോഗിച്ച് റാപ്പ് സംഗീത പരിപാടി നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരിവർഗ്ഗ വേടാർ മഹാസഭ കൊല്ലത്തെ മുൻസിഫ് കോടതിയിൽ സമർപ്പിച്ച
അപേക്ഷ പരിഗണിച്ചാണ് കോടതി വേടന് നോട്ടീസ് അയച്ചത്.
വേടനെന്ന പദം പരസ്യമായി ഉപായോഗിച്ച് റാപ് സംഗീത പരിപാടികളോ അനുബന്ധ പരിപാടികളോ നടത്തുന്നത് വേടൻ എന്ന വിളിപ്പേരിലൂടെ വേടർ സമുദായം നേടിയെടുത്ത സംഘടന ശക്തിയെ പരസ്യമായി ചൂഷണം ചെയ്യുകയാണെന്ന വാദവും സംഘടന ഉയർത്തി ഗിരിവർഗ വേടർ മഹാ സഭ പ്രസിഡൻ്റ് ശാസ്താംകോട്ട മണി, തിരുവിതാംകൂർ വേടർ മഹാസഭ പ്രസിഡന്റ് ഇടമല ശി വപ്രസാദ് എന്നിവർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി.
വേടൻ എന്ന പദം പരസ്യമായി ഉപയോഗിച്ച് റാപ് സംഗീത പരി പാടികളോ, അനുബന്ധ പരിപാ ടികളോ നടത്തരുതെന്നാണ് അപേക്ഷയിൽ പ്രധാന ആവശ്യം. വേടൻ എന്ന വിളിപ്പേരിലൂടെ വേടർ സമുദായം നേടിയെടുത്ത സംഘടന ശക്തിയെ പരസ്യമായി ചൂഷണം ചെയ്യുകയാണെന്നും അപേക്ഷയിൽ പറയുന്നു. വാദികൾക്കായി അഭിഭാഷകനായ പനമ്പിൽ എസ്.ജയകുമാർ ഹാജരായി.