കടലൂർ : സ്കൂൾ ബസ്സിൽ ട്രെയിൻ ഇടിച്ച് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം.
പ്ലസ് ടുവിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് അപകടത്തിൽ മരണപ്പെട്ടത്.
ആറു കുട്ടികളും ഡ്രൈവറുമായിരുന്നു
സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നത്
ഇന്ന് രാവിലെ 7 30ന് കടലൂർ ചെമ്മൻകുപ്പത്തെ ലെവൽ ക്രോസിൽ ആയിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
കടലുരിലെ സ്വകാര്യ സ്കൂളിലെ കുട്ടികളുമായി വന്ന സ്കൂൾ ബസ് തുറന്നുകിടന്ന ലെവൽ ക്രോസ് കടക്കുന്നതിനിടെ പാഞ്ഞെത്തിയ എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു. ഗേറ്റ് കീപ്പർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രകോപിതരായ പ്രദേശവാസികൾ ഗേറ്റ് കീപ്പറെ കയ്യേറ്റം ചെയ്തു.
ഗുരുതരമായി പരിക്കേറ്റവരെ കടലൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ റെയിൽവേ വകുപ്പും സംസ്ഥാന സർക്കാരും അന്വേഷണം പ്രഖ്യാപിച്ചു.