കൊല്ലം : തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ചഎട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം ഇന്ന്. മിഥുൻ പഠിച്ച സ്കൂളിൽ മൃതദേഹം പോതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി വീട്ടിലേക്ക് എത്തിക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും .
വിദേശത്തുള്ള അമ്മ സൂജ ഇന്ന് നാട്ടിൽ തിരിച്ചെത്തി. തൊഴിലുറപ്പ് ജോലി ചെയ്തു വന്നിരുന്ന സുജ വീട്ടിലെ പ്രാരാബ്ദം കാരണമാണ് വിദേശത്തേക്ക് പോയത്.
വ്യാഴാഴ്ച രാവിലെ 9 30 ആയിരുന്നു നാടിനെ സങ്കടത്തിലാക്കിയ ദാരുണ സംഭവം നടന്നത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ സുഹൃത്തിന്റെ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു.
കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഡ് ചെയ്തിരുന്നു . സ്കൂൾ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്
സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.