കേരള രാഷ്ട്രീയ ചരിത്രത്തിലെ മഹാമേരു വിഎസ്സിന് വിട

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ ചിന്താഗതികൾ മാറ്റിയെഴുതിയവരിൽ പ്രധാനിയും രാജ്യത്തെ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. ഇന്ന് 3.20നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് രാത്രി പൊതു ദർശനത്തിനു വയ്ക്കും.നാളെ രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടിൽ പൊതു ദർശനത്തിനുവയ്ക്കും. മറ്റെന്നാൾ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്ക്കാരം നടത്തും.